ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Friday, July 4, 2025 6:35 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള ബ്ല​ഡ് ഡോ​ണേ​ഴ്സ് സൊ​സൈ​റ്റി (കെ​ബ്സ്) ര​ക്ത​ദാ​ന​രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളേ​യും വ്യ​ക്തി​ക​ളേ​യും ആ​ദ​രി​ച്ചു.വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​പോ​ർ​ട്ട് എം.​ഡി. ഡോ ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​പ്പ​നം കോ​ട് എ​സ്​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. സ​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഥ​മ ബേ​ബി ബ​ർ​ലി മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ആ​ർ.​സി.​സി. ബ്ല​ഡ് ബാ​ങ്ക് മേ​ധാ​വി ഡോ. ​വി​ജ​യ​ല​ക്ഷ്മി ഏ​റ്റു​വാ​ങ്ങി. ന​ട​ൻ ന​ന്ദു പൊതുവാൾ, ടെ​റു​മോ പെ​ൻ​പോ​ൾ റി​സ​ർ​ച്ച് മേ​ധാ​വി ഷി​നു​നാ​യ​ർ, യൂ​ണി​വേ​ഴ്സി​റ്റി എ​ൻ.​എ​സ്.​എ​സ്. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം. അ​രു​ണ്‍, ഡോ. ​ജോ​യി വ​ർ​ഗീ​സ്,

ഡോ. ​എ​സ്. രോ​ഹി​ണി, കെ​ബ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ​സ്. ര​തീ​ഷ്, കെ.​പി. രാ​ജ​ഗോ​പാ​ല​ൻ, ആ​ർ. ഗോ​വി​ന്ദ്, എ.​എ​സ്. ഷി​ബി​ന രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.