മു​ക്കോ​ല​യി​ല്‍ പൈ​പ്പ്‌​പൊ​ട്ടി കുടിവെള്ളം പാ​ഴാ​കു​ന്നു
Wednesday, July 2, 2025 7:04 AM IST
പേ​രൂ​ര്‍​ക്ക​ട: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പി​ടി​പി ന​ഗ​ര്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ മു​ക്കോ​ല​യി​ല്‍ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. ഒ​രാ​ഴ്ച​യാ​യി റോ​ഡി​ലൂ​ടെ ജ​ലം പാ​ഴാ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ട് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദി​നം​പ്ര​തി ആ​യി​ര​ണ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ല​മാ​ണ് റോ​ഡി​ലൂ​ടെ പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പി​ടി​പി ന​ഗ​റി​ല്‍​നി​ന്നു നെ​ട്ട​യം വ​ഴി മു​ക്കോ​ല, കാ​ച്ചാ​ണി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന പി​വി​സി ലൈ​നി​ലാ​ണ് ചോ​ര്‍​ച്ച​യു​ള്ള​തെ​ന്നാ​ണു സൂ​ച​ന. ആ​ഴ​ത്തി​ല്‍ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ചാ​ല്‍ മാ​ത്ര​മേ സാ​ധി​ക്കൂ.

പൊ​തു​വെ ശു​ദ്ധ​ജ​ല​ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ മു​ക്കോ​ല​യും കാ​ച്ചാ​ണി​യും. പി​വി​സി ലൈ​നു​ക​ള്‍ ഒ​രു മീ​റ്റ​ര്‍ മു​ത​ല്‍ ഒ​ന്ന​ര​മീ​റ്റ​ര്‍ വ​രെ ആ​ഴ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പി​ടി​പി സെ​ക്‌​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.