റോഡുവക്കിൽ അണലിപ്പാന്പ്
Thursday, July 3, 2025 6:15 AM IST
നെ​ടു​മ​ങ്ങാ​ട്: ജ​ന​ത്തി​ര​ക്കേ​റി​യ നെ​ടു​മ​ങ്ങാ​ട് പു​ത്ത​ൻ​പാ​ല​ത്തി​നു സ​മീ​പം റോ​ഡ് വ​ക്കി​ൽ അ​ണ​ലി​യെ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.40 ഓ​ടെ​യാ​ണു വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​ണ​ലി​യെ ക​ണ്ട​ത്. റോ​ഡി​ലെ പൈ​പ്പി​ൻ ചു​വ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് അ​ണ​ലി​യെ ക​ണ്ട​ത്.

100 മീ​റ്റ​ർ മാ​റി സ്ഥി​തി ചെ​യ്യു​ന്ന ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം കാ​ൽ ന​ട​യാ​യി വ​രു​ന്ന വ​ഴി​യി​ൽ അ​ണ​ലി​യെ ക​ണ്ട​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. അ​ണ​ലി​ക്ക് ര​ണ്ടു​കി​ലോ തൂ​ക്കം വ​രും. ‌

ആ​ർ​ആ​ർ​ടി ടീ​മി​ലെ റോ​ഷ്നി​യും സം​ഘ​വും എ​ത്തി അ​ണ​ലി​യെ പി​ടി​കൂ​ടി. അ​വ​ശ​നി​ല​യി​ൽ ആ​യി​രു​ന്ന അ​ണ​ലി പി​ന്നീ​ട് ച​ത്തു​പോ​യി.