കൈ​കോ​ർ​ത്തു​പി​ടി​ച്ച് അ​വ​ർ കി​രീ​ടം നേ​ടി
Friday, July 4, 2025 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ദു​ക്റാ​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ന​സ്രാ​ണി അ​ച്ചാ​യ​ൻ, ന​സ്രാ​ണി അ​മ്മ​ച്ചി എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ ​മാ​ത്യു തോ​മ​സും ഭാ​ര്യ രാ​ജ​മ്മ മാ​ത്യു​വും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യി കി​രീ​ടം നേ​ടി.

ര​ണ്ട് വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​ത് ഈ ​ദ​മ്പ​തി​മാ​രാ​ണ് എ​ന്ന​ത് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. 87 വ​യ​സുള്ള മാ​ത്യു എ​ജീസ് ഓ​ഫീ​സി​ൽ നി​ന്നു സീ​നി​യ​ർ ഓ​ഡി​റ്റ് ഓ​ഫീ​സ​ർ ആ​യി റി​ട്ട​യ​ർ ചെ​യ്ത് ചെ​യ്ത ആ​ളാ​ണ്. 86 കാ​രി​യാ​യ രാ​ജ​മ്മ ജി​ല്ലാ​ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​റാ​യി റി​ട്ട​യ​ർ ചെ​യ്ത​താ​ണ്. വി​വാ​ഹ​ത്തി​ന്‍റെ 59 വ​ർ​ഷ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും ക​ഴി​യു​ന്ന ഈ ​ദ​മ്പ​തി​മാ​ർ ആ​ഘോ​ഷ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് എ​ത്തി​യ​ത്.

വി​ധ​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ര​സ​ക​ര​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി സ​ദ​സ്‌​സി​നെ വി​സ്മ​യി​പ്പി​ച്ചു മാ​ത്യു അ​ച്ചാ​യ​ൻ. രാ​ജ​മ്മ അ​മ്മ​ച്ചി ആ​ക​ട്ടെ പ്രാ​ർ​ഥ​ന​ക​ളെ​ല്ലാം കൃ​ത്യ​മാ​യി ചൊ​ല്ലി കേ​ൾ​പ്പി​ക്കുക യും ചെയ്തു. ഒ​ന്നാംസ​മ്മാ​നം ത​ങ്ങ​ളു​ടെ ജീ​വി​ത​പ​ങ്കാ​ളി​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ​ത് ഇ​രു​വ​രെ​യും വി​സ്മ​യി​പ്പി​ച്ചു. സ​ദ​സ്യ​ർ​ക്ക് ഇ​ത് വ​ലി​യ ആ​ശ്ച​ര്യ​വു​മാ​യി.