കാ​ർ വൈ​ദ്യു​ത​ തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം
Friday, July 4, 2025 6:44 AM IST
വി​തു​ര: പൊ​ന്മു​ടി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ മ​ട​ങ്ങി​യ​വ​രു​ടെ കാ​ർ വൈ​ദ്യു​ത​ത്തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. വി​തു​ര ആ​ന​പ്പാ​റ ഗാ​ർ​ഡ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​റ​ണ്ടോ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ലാ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​ത്തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലൈ​നു​ക​ൾ ഉ​ൾ​പ്പ​ടെ ര​ണ്ടു​തൂ​ണു​ക​ൾ റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണു. ഈ ​സ​മ​യം റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഒ​ടി​ഞ്ഞ വൈ​ദ്യു​ത​ത്തൂ​ണു​ക​ൾ മാ​റ്റി​യ​ത്.