വി​പി​എം​എ​ച്ച്എ​സി​ലെ 1983-84 ബാച്ചിലെ വിദ്യാർഥികൾ ഒത്തുചേർന്നു
Wednesday, July 2, 2025 7:04 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​പി​എം​എ​ച്ച്എ​സി​ലെ 1983 -1984 എ​സ്എ​സ്എ​ല്‍. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ 'ബാ​ക്ക് ടു ​ബ​ഞ്ച്' ന​ട​ന്നു. സ്‌​കൂ​ള്‍ സ്ഥാ​പ​ക​നാ​യ വേ​ലാ​യു​ധ പ​ണി​ക്ക​ര്‍ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ഹാ​രം ചാ​ര്‍​ത്തി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ര​ളി വെ​ള്ള​റ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​റും അ​ധ്യാ​പ​ക​നു​മാ​യ കെ.​വി. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ച്ച​വ​ര്‍​ക്ക് മെ​മെ​ന്‍റോ ന​ല്‍​കി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു മെ​മെ​ന്‍റോ ന​ല്‍​കി. സു​രേ​ഷ് ആ​ന​പ്പാ​റ സ്വാ​ഗ​ത​വും മ​ണ​ലി സ്റ്റാ​ന്‍​ലി ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.

ഒ​ത്തു​ചേ​ര​ലി​നു ഡോ. ​ജ​യ​ശ്രി, ഷൈ​ല ഫാ​ത്തി​മ, സു​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ക്രി​സ്തു​ദാ​സ്, മ​നു ഗോ​കു​ല്‍, സു​രേ​ഷ് ചെ​മ്മ​ണ്ണു​വി​ള, ശ്രീ​ക​ല, കെ.​എ​സ്. ബീ​ന, ഗി​രി​ജ​കു​മാ​രി, സു​ജി​ത്ത്, ഷാ​ജി എ​ന്നി​വ​ര്‍ ഉ​ള്‍​പെ​ടെ നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. വ​ടം വ​ലി മ​ത്സ​ര​ത്തി​ല്‍ ജ​യ​ശ്രീ​യു​ടെ​യും അ​നി​ല്‍​കു​മാ​റി​ന്‍റെ​യും ടീ​മു​ക​ൾ വി​ജ​യി​ച്ചു. ഉ​ച്ച​യോ​ടെ ഒ​രു​മി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു പി​രി​ഞ്ഞു.