വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം : ആ​ദി​വാ​സി മ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും: മന്ത്രി
Thursday, July 3, 2025 6:04 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ദി​വാ​സി​ക​ള്‍ കൂ​ടു​ത​ലാ​യി കൊ​ല്ല​പ്പെ​ടു​ന്ന​തു സ​ങ്ക​ട​ക​ര​മാ​ണെ​ന്നും വി​ഷ​യം സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വ​ഴു​ത​ക്കാ​ട്ടെ വ​നം ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഗോ​ത്ര​ഭേ​രി സം​സ്ഥാ​ന ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നം വ​കു​പ്പു ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ത്തി​ന മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ വി​ജ​യം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

2024-25 കാ​ല​ഘ​ട്ട​ത്തി​ല്‍ 67 പേ​ര്‍ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​തി​ല്‍ 34 പേ​ര്‍ പാ​മ്പു​ക​ടി മൂ​ല​വും 19 പേ​ര്‍ ആ​ന​യു​ടെ മു​ന്നി​ല്‍ അ​ക​പ്പെ​ട്ടു​മാ​ണ്. എ​ന്നാ​ല്‍ ആ​ന​യു​ടെ മു​മ്പി​ല്‍​പ്പെ​ട്ടു മ​രി​ച്ച 19 പേ​രി​ല്‍ 13 പേ​ര്‍ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

ഓ​രോ മ​ര​ണ​വും വേ​ദ​നാ​ജ​ന​ക​മാ​ണെ​ങ്കി​ലും 2021-22 വ​ര്‍​ഷ​ത്തി​ല്‍ 113 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സ്ഥാ​ന​ത്താ​ണ് ഇ​ത്ര​യും കു​റ​ഞ്ഞ മ​ര​ണ നി​ര​ക്ക് എ​ന്ന​ത് മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തെ കാ​ണി​ക്കു​ന്നു.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ​ക്കൂ​ടി അ​റി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഗോ​ത്ര​ഭേ​രി എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ഡീ. പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ. ​പി. പു​ക​ഴേ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​മാ​രാ​യ ഡോ. ​എ​ല്‍. ച​ന്ദ്ര​ശേ​ഖ​ര്‍, ഡോ. ​ജെ. ജ​സ്റ്റി​ന്‍ മോ​ഹ​ന്‍, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​എ​സ്. ക​ണ്ണ​ന്‍ വാ​ര്യ​ര്‍, കോ​വി​ല്‍​മ​ല രാ​ജാ​വ് രാ​മ​ന്‍ രാ​ജ​മ​ന്നാ​ന്‍, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ പി.​പി. പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.