നെടുമങ്ങാട്: വെറ്ററിനറി പോളി ക്ലിനിക്കിൽ മൊബൈൽ സർജറി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, കൗൺസിലർ മാരായ എം.എസ്. ബിനു, പുലിപ്പാറ കൃഷ്ണൻ,
ബിജു, രാജേന്ദ്രൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ജെ. സീമ, വെറ്ററിനറി സർജന്മാരായ ഡോ. നീതു, ഡോ. മീനു ബഷീർ, ഡോ. രാഹുറാം, ഡോ. അമ്മു, ഡോ. അഭിരാം അശോക്, മറ്റ് ജീവനക്കാരായ നിഷ, അജിത, സുധീഷ്, പ്രതിഭ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.സീനിയർ വെറ്ററിനറി സർജൻ ഡോ ജെ. സീമ, മൊബൈൽ സർജറി യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.