ഡിസിസി മുൻ പ്രസിഡന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള​യെ ആ​ദ​രി​ച്ചു
Friday, July 4, 2025 6:48 AM IST
പേ​രൂ​ര്‍​ക്ക​ട: എം.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ​ഹ​കാ​രി പു​ര​സ്‌​കാ​രം ല​ഭി​ച്ച മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് വേ​റ്റി​ക്കോ​ണം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ആ​ദ​ര​വ്.

കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ആ​ര്‍.​എം. ഷ​ഹീ​ര്‍ കൃ​ഷ്ണ​പി​ള്ള​യെ ഷാ​ള്‍ അ​ണി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ വ​ട്ട​പ്പാ​റ സ​തീ​ശ​ന്‍, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ കാ​ച്ചാ​ണി സ​ന​ല്‍, കാ​ച്ചാ​ണി ര​വി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സു​കു​മാ​ര​ന്‍ നാ​യ​ര്‍, മു​നീ​ര്‍, മാ​ഹീ​ന്‍ മു​ഹ​മ്മ​ദ്, ബാ​ഹു​ലേ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.