ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പു​ല​ര്‍​ച്ചെ ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി: ആ​ള​പാ​യ​മി​ല്ല
Friday, July 4, 2025 6:48 AM IST
പാ​റ​ശാ​ല: അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​റി​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്കു മാ​റ്റി. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഗ്രാ​മം സ്വ​ദേ​ശി ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യാ​ണ് ത​ക​ര്‍​ന്ന​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ക​ട​യു​ടെ ഷ​ട്ട​റും തൂ​ണു​ക​ളും ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു. നാ​ലു​ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു വാ​ഴ​ക്കു​ല​യു​മാ​യി ചാ​ല​യി​ലെ​ത്തി, തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യി​ല്‍ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​മ​ര​വി​ള എ​ക് സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ ജീ​വ​ന​ക്കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.