കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഖാ​ദി നൂ​ല്‍ നി​ര്‍​മാ​ണകേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാളെ
Friday, July 4, 2025 4:30 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു സം​രം​ഭം പ​ദ്ധ​തി പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഖാ​ദി നൂ​ല്‍ നി​ര്‍​മാ​ണകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മ​ണി​മ​ല​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് നി​ര്‍​വ​ഹി​ക്കും.

10 നൂ​ല്‍നൂ​ല്‍​പ്പ് യ​ന്ത്ര​ങ്ങ​ളി​ല്‍ 11 പേ​ര്‍​ക്ക് നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ എ​ല്ലാ ഖാ​ദി സെ​ന്‍റ​റു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ നൂ​ല്‍ ഇ​വി​ടെ ഉ​ത്പാദി​പ്പി​ക്കും. നൂ​ല്‍ നി​ര്‍​മാ​ണകേ​ന്ദ്ര​ത്തി​ന്‍റെ പൂ​ര്‍​ണനി​യ​ന്ത്ര​ണം ഖാ​ദി ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി വ്യ​വ​സാ​യ വ​കു​പ്പ് ഓ​ഫീ​സ​ര്‍ കെ.​കെ. ഫൈ​സ​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. 2500 കി​ലോ നൂ​ല്‍ എ​ല്ലാ മാ​സം ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കും. ഇ​വി​ടെ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം 15,000 രൂ​പ​യു​ടെ വ​രു​മാ​നം ല​ഭ്യ​മാ​ക്കും. നൂ​ല്‍നൂ​ല്‍​പ്പ് കേ​ന്ദ്രം ക​റി​ക്കാ​ട്ടൂ​ര്‍ ഖാ​ദി ഭ​വ​നി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​റി​ള്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, ഖാ​ദി ബോ​ർ​ഡ് മെം​ബ​ർ കെ.​എ​സ്. ര​മേ​ശ് ബാ​ബു, കോ​ട്ട​യം ഖാ​ദി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം.​വി. മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്. ഫൈ​സ​ല്‍, ജോ​യി​ന്‍റ് ബി​ഡി​ഒ ടി.​ഇ. സി​യാ​ദ്, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​കെ. ഫൈ​സ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, മ​ണി​മ​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.