ബ​ഷീ​ർ അ​നു​സ്മ​ര​ണം നാ​ളെ
Friday, July 4, 2025 7:13 AM IST
തല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 31-ാം ച​ര​മ​ദി​ന​മാ​യ നാളെ ത​ല​യോ​ല​പ്പ​റ​മ്പി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും. രാ​വി​ലെ 9.30ന് ​ത​ല​യോ​ല​പ്പ​റ​മ്പ് ഫെ​ഡ​റ​ൽ നി​ല​യ​ത്തി​നു​ള്ളി​ൽ ബ​ഷീ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചാ​രു​ക​സേ​ര​യി​ൽ ബ​ഷീ​ർ ഛായ​ാചി​ത്ര​മൊ​രു​ക്കി പു​ഷ്പാ​ർ​ച്ച​ന​യും ബ​ഷീ​ർ കൃ​തി​ക​ളു​ടെ വാ​യ​ന​യും ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​നു ബ​ഷീ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.