ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Friday, July 4, 2025 7:02 AM IST
ചെമ്പ്:​ വൈ​ക്കം ​ചെ​മ്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള​ളി​യി​ലും സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ​പ​ള്ളി​ക​ളി​ലേ​യും ദു​ഖ്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ഇ​രു​ ദേ​വാ​ല​യ​ങ്ങ​ളി​ലും വി​ശു​ദ്ധ​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും നൂറുക ണക്കിനാളുകൾ പ​ങ്കെ​ടു​ത്തു.

കു​രി​ശ​ടി​ക​ളി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് വ​ർ​ണ​ക്കു​ട​ക​ൾ , വാ​ദ്യ​ഘോ​ഷം എ​ന്നി​വ മി​ഴി​വേ​കി.​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യും മെ​ഴു​കു​തി​രി തെ​ളി​ച്ചും നേ​ർ​ച്ച​ക​ൾ സ​മ​ർ​പി​ച്ചും വി​ശ്വാ​സി​ക​ൾ അ​നു​ഗ്ര​ഹം തേ​ടി.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധ​ച്ചു ന​ട​ന്ന നേ​ർ​ച്ച​സ​ദ്യ​യി​ലും നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ തി​രു​ക്കർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​ ഹോ​ർ​മി​സ് തോ​ട്ട​ക്ക​ര,സ​ഹ​വി​കാ​രി ഫാ.​ ഷൈ​ജു​ആ​ട്ടോ​ക്കാ​ര​ൻ സി​എം​ഐ​എ​ന്നി​വ​ർ കാ​ർ​മിക​ത്വം വ​ഹി​ച്ചു.

സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ജോ​യി ആ​ന​ക്കു​ഴി, ഫാ.​ പോ​ൾ തോ​ട്ട​യ്ക്കാ​ട്ട്, റ​വ.​ഡോ. മാ​ത്യൂ​സ് മോ​ർ ഇ​വാ​നി​യോ​സ്, ട്ര​സ്റ്റി കു​ര്യാ​ക്കോ​സ് പാ​ല​ത്തി​ങ്ക​ൽ, സെ​ക്ര​ട്ട​റി ഇ.​എം.​സാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.