‘ഫാ. ​​​ഗ്രി​​​ഗ​​​റി പ​​​രു​​​വ​​​പ്പ​​​റ​​​മ്പി​​​ല്‍ സഭയ്ക്കും സമൂഹത്തിനും വെ​​​ളി​​​ച്ചം​​​ പ​​​ക​​​ര്‍ന്ന ക​​​ര്‍മ​​​യോ​​​ഗി’
Friday, July 4, 2025 7:02 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും വെ​​​ളി​​​ച്ചം പ​​​ക​​​ര്‍ന്നു ക​​​ട​​​ന്നു​​​പോ​​​യ ക​​​ര്‍മ​​​യോ​​​ഗി​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​ഗ്രി​​​ഗ​​​റി പ​​​രു​​​വ​​​പ്പ​​​റ​​​മ്പി​​​ലെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. മാ​​​ത്യു ച​​​ങ്ങ​​​ങ്കേ​​​രി. ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ് സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​റും അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​റു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​പ​​​രു​​​വ​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും സം​​​സ്ഥാ​​​ന​​​ത​​​ല ക്വി​​​സ് മ​​​ത്സ​​​ര​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍.

കേ​​​ര​​​ള​​​ത്തി​​​ലെ ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. കോ​​​ള​​​ജ് എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​യിം​​​സ് പി. ​​​കു​​​ന്ന​​​ത്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് അ​​​ത്തി​​​ക്ക​​​ളം, പ്രി​​​ന്‍സി​​​പ്പ​​​ല്‍ പ്ര​​​ഫ.​​​ഡോ. ഷൈ​​​ല ഐ​​​പ്പ് വ​​​ര്‍ഗീ​​​സ്, ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​സ്റ്റി​​​ന്‍ ബ്രൂ​​​സ്, ഫി​​​ലി​​​പ്പ് പ​​​രു​​​വ​​​പ്പ​​​റ​​​മ്പി​​​ല്‍, ജ​​​റി​​​ല്‍ ചെ​​​റി​​​യാ​​​ന്‍, വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഷേ​​​ര്‍ളി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ജോ​​​മോ​​​ള്‍ സ്‌​​​ക്ക​​​റി​​​യ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ഫാ. ​​​പ​​​രു​​​വ​​​പ്പ​​​റ​​​മ്പി​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ സം​​​സ്ഥാ​​​ന ത​​​ല ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി​​​യ​​​വ​​​ര്‍. ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്‌​​​സിം​​​ഗ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഹോ​​​ളി​​​ഫാ​​​മി​​​ലി കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്‌​​​സിം​​​ഗ് മു​​​ത​​​ല​​​ക്കോ​​​ടം, ലൂ​​​ര്‍ദ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്‌​​​സിം​​​ഗ് എ​​​റ​​​ണാ​​​കു​​​ളം.