സ​യ​ൻസ് സി​റ്റി പൂ​ർ​ത്തീ​ക​ര​ണം: പ​ദ്ധ​തി ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Friday, July 4, 2025 4:30 AM IST
കു​റ​വി​ല​ങ്ങാ​ട്: സ​യ​ൻ​സ് സി​റ്റി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ്ധ​തി ന​ൽ​കി​യാ​ൽ പോ​സി​റ്റീ​വാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് പ​റ​ഞ്ഞു. സ​യ​ൻ​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

ശാ​സ്ത്ര​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി പ​രി​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​ർ​ദേശി​ച്ചു.

സം​സ്ഥാ​നം വി​നോ​ദ​സ​ഞ്ചാ​ര​രം​ഗ​ത്ത് പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും ച​രി​ത്ര​ത്തി​ലും ആ​ത്മീ​യ​ത​യി​ലും ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 400 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.