വി​ശ്വ​ക​ർ​മസ​ഭ പ്ര​തി​ഷേ​ധി​ച്ചു
Saturday, July 5, 2025 7:16 AM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ ത​ല​യോ​ല​പ്പ​റ​മ്പ് ശാ​ഖാ അം​ഗം മേ​പ്പാ​ട്ടു​കു​ന്നേ​ൽ ഡി.​ബി. ബി​ന്ദു മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നാ​ക്കാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട ബി​ന്ദു. അ​വ​രു​ടെ മ​ക​നോ മ​ക​ൾ​ക്കോ സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ലോ​ൺ എ​ഴു​തി​ത്ത​ള്ളു​ക​യും കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് മു​ര​ളി ത​കി​ടി​യേ​ൽ, സെ​ക്ര​ട്ട​റി വി.​കെ. അ​നൂ​പ് കു​മാ​ർ, ട്ര​ഷ​റ​ർ കെ.​കെ. അ​നി​ൽ​കു​മാ​ർ, ദി​ലീ​പ് നാ​ട്ട​കം, സാ​ബു മ​റ്റ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.