നന്പർ മാറി മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​ക്കൗ​ണ്ടി​ലെത്തിയ 50,000 രൂ​പ തി​രി​കെ​യെ​ടു​ത്ത് കോട്ടയം സൈ​ബ​ർ പോ​ലീ​സ്
Saturday, July 5, 2025 7:10 AM IST
കോ​ട്ട​യം: ന​മ്പ​ര്‍ മാ​റി മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​ള്ള യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പോ​യ 50,000 രൂ​പ തി​രി​കെ​യെ​ടു​ത്ത് കോ​ട്ട​യം സൈ​ബ​ര്‍ പോ​ലീ​സ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​ണ് സം​ഭ​വം.
പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഷി​ബു ജോ​ലി​ചെ​യ്യു​ന്ന ഏ​റ്റു​മാ​നൂ​രിലെ റ​ബ​ര്‍ ക​മ്പ​നി​ക്കു​വേ​ണ്ടി ഗൂ​ഗി​ള്‍ പേ ​ചെ​യ്ത 50,000 രൂ​പ​യാ​ണ് ന​മ്പ​ര്‍ മാ​റി വേ​റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്കു ചെ​ന്ന​ത്.

അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ ഷി​ബു ഉ​ട​ന്‍ത​ന്നെ അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് ബാ​ങ്കി​നെ സ​മീ​പി​ച്ചു. പ​രാ​തി സ്വീ​ക​രി​ച്ച ബാ​ങ്ക് 15നു ​മു​ന്പാ​യി പ​ണം തി​രി​കെ​യെ​ത്തി​ക്കാ​മെ​ന്നും എ​ന്നാ​ല്‍, അ​ക്കൗ​ണ്ട് ഹോ​ള്‍ഡ​ര്‍ പ​ണം പി​ന്‍വ​ലി​ച്ചാ​ല്‍ പ​ണം തി​രി​കെ ക്കിട്ടു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

കോ​ട്ട​യം സൈ​ബ​ര്‍ പോ​ലീ​സി​ല്‍ ഒ​രു പ​രാ​തി ന​ല്‍കാ​ൻ ബാ​ങ്കി​ല്‍നി​ന്നു നി​ര്‍ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷി​ബു പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സൊണാ​ലി എ​ന്ന സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം പോ​യ​തെ​ന്നു ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് ഫോ​ണിലൂടെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​മാ​യി സം​സാ​രി​ക്കു​ക​യും ബാ​ങ്കിം​ഗ് സ​മ​യം തീ​രു​ന്ന​തി​നു മു​ന്പ് പ​ണം തി​രി​കെ അ​യ​യ്ക്കാ​ന്‍ സ​മ്മ​ര്‍ദം ചെ​ലു​ത്തു​ക​യു​മാ​യി​രു​ന്നു.

സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 50,000 രൂ​പ തി​രി​കെ അ​ക്കൗ​ണ്ടി​ൽ എത്തി.