നി​ര​ണം തീ​ര്‍ഥാ​ട​നം നാ​ളെ
Saturday, July 5, 2025 7:11 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം നേ​തൃ​ത്വം ന​ല്‍കു​ന്ന 19-ാമ​ത് നി​ര​ണം തീ​ര്‍ഥാ​ട​നം നാ​ളെ ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലെ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ ക​ബ​റി​ട​പ​ള്ളി​യി​ല്‍ അ​ര്‍പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം തീ​ര്‍ഥാ​ട​നം ആ​രം​ഭി​ക്കും. ക​ത്തി​ച്ച​തി​രി പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ടോം ​തോ​പ്പി​ലി​നും യു​വ​ദീ​പ്തി പ​താ​ക ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് വ​ര്‍ഗീ​സി​നും ന​ല്‍കി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് തീ​ര്‍ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​വി​യോ മാ​നാ​ട്ട് ആ​മു​ഖ​പ്ര​സം​ഗ​വും ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍, ളാ​യി​ക്കാ​ട്, ഇ​ടി​ഞ്ഞി​ല്ലം, വേ​ങ്ങ​ല്‍, കാ​വും​ഭാ​ഗം, പൊ​ടി​യാ​ടി വ​ഴി നി​ര​ണ​ത്ത് എ​ത്തും. തു​ട​ര്‍ന്ന് ക​ല്‍വി​ള​ക്കി​ല്‍ തി​രി തെ​ളി​യി​ക്കും.

തീ​ര്‍ഥാ​ട​ക​ര്‍ തി​രു​ശേ​ഷി​പ്പ് കൂ​ടാ​ര​ത്തി​ലെ പ്രാ​ര്‍ഥ​ന​യ്ക്കു​ശേ​ഷം നേ​ര്‍ച്ച ഭ​ക്ഷ​ണം സ്വീ​ക​രി​ക്കും. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​വി​യോ മാ​നാ​ട്ട് എ​ന്താ​നാ പ്രാ​ര്‍ഥ​ന​യും സ​ന്ദേ​ശ​വും ന​ല്‍കും. ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍ക്ക​ളം, ക്രി​സ്റ്റി കെ. ​കു​ഞ്ഞു​മോ​ന്‍, സി​സ്റ്റ​ര്‍ തെ​ര​സി​ന, അ​ല​ക്‌​സ് മ​ഞ്ഞു​മേ​ല്‍, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ക്രി​സ്റ്റി​ന്‍ സേ​വ്യ​ര്‍, ജോ​യ​ല്‍ ജോ​ണ്‍ റോ​യി, ലൂ​സി ഫി​ലി​പ്പോ​സ്, ഡെ​ന്നി തോ​മ​സ്, റി​യ പു​ന്ന​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.