പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി
Friday, July 4, 2025 11:41 PM IST
മു​ണ്ട​ക്ക​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് കൊ​ക്ക​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം 35-ാം മൈ​ലി​ൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​ന്‍റ​ണി തു​രു​ത്തി​പ്പ​ള്ളി, സ​ണ്ണി ത​ട്ടു​ങ്ക​ൽ, സു​രേ​ഷ് ഓ​ലി​ക്ക​ൽ, സ്വ​ർ​ണ​ല​ത അ​പ്പു​ക്കു​ട്ട​ൻ, അ​യൂ​ബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, സ്റ്റാ​ൻ​ലി സ​ണ്ണി, സു​നി​ത ജ​യ​പ്ര​കാ​ശ്, ഷാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.