വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന മാ​തൃ​വേ​ദി അ​സം​ബ്ലി
Friday, July 4, 2025 11:41 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന മാ​തൃ​വേ​ദി​യു​ടെ അ​സം​ബ്ലി മെ​സ​ഞ്ച​ർ മീ​റ്റ് എ​ന്ന പേ​രി​ൽ വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ പാ​ല​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പാ​ലൂ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മാത്യു ഓ​ലി​ക്ക​ൽ ആ​മു​ഖ​സ​ന്ദേ​ശം നൽ​കി. രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി വെ​ട്ടി​പ്ലാ​ക്ക​ൽ എ​സ്എ​ബി​എ​സ്, ഫൊ​റോ​ന അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​രി​യ ടോം ​എ​ഫ്സി​സി, ജൂ​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​കളി​ൽ​നി​ന്നു​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.