ച​ക്കാ​മ്പു​ഴ-​കൊ​ണ്ടാ​ട് വ​ഴി കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി
Friday, July 4, 2025 11:41 PM IST
ച​ക്കാ​മ്പു​ഴ: അ​റ​യാ​നി​ക്ക​ല്‍ ക​വ​ല, കൊ​ണ്ടാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ട്രി​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് യാ​ഥാ​ര്‍​ഥ്യ​മാ​യി. നി​ല​വി​ലു​ള്ള ബ​സി​നു പു​റ​മേ ഒ​രു ബ​സ് കൂ​ടി അ​നു​വ​ദി​ച്ചാ​ണ് കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ള്‍ ഈ ​റൂ​ട്ടി​ല്‍ ന​ട​ത്തു​ന്ന​ത്.

പു​തി​യ ഷെ​ഡ്യൂ​ള്‍ അ​നു​സ​രി​ച്ച് രാ​വി​ലെ 6.30ന് ​പാ​ലാ-​ച​ക്കാ​മ്പു​ഴ-​കൊ​ണ്ടാ​ട് -രാ​മ​പു​ര​ത്തി​നും തി​രി​ച്ച് വെ​ള്ളി​ലാ​പ്പ​ള്ളി-​ച​ക്കാ​മ്പു​ഴ വ​ഴി പാ​ലാ​യി​ലേ​ക്കും, 7.40 ന് ​പാ​ലാ-​ച​ക്കാ​മ്പു​ഴ-​കൊ​ണ്ടാ​ട് -രാ​മ​പു​ര​ത്തി​നും തി​രി​ച്ച് വെ​ള്ളി​ലാ​പ്പ​ള്ളി-​ച​ക്കാ​മ്പു​ഴ-​പാ​ലാ -ഏ​റ്റു​മാ​നൂ​ര്‍ വ​ഴി കോ​ട്ട​യ​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും. വൈ​കു​ന്നേ​രം 4.05നും 5.20 ​നും പു​റ​പ്പെ​ടു​ന്ന സ​ര്‍​വീ​സു​ക​ള്‍ ച​ക്കാ​മ്പു​ഴ-​കൊ​ണ്ടാ​ട് വ​ഴി രാ​മ​പു​ര​ത്ത് എ​ത്തും.

ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ സ്‌​കൂ​ള്‍, ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ നി​ല​നി​ന്നി​രു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി. കാ​ല​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ട്രി​പ്പു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​കൈ​യെ​ടു​ത്ത മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ നാ​ട്ടു​കാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.