ഭീ​തി വി​ട്ടു​മാ​റാ​തെ രോ​ഗി​ക​ള്‍
Friday, July 4, 2025 11:40 PM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ന്‍റെ ഭീ​​തി വി​​ട്ടു​​മാ​​റാ​​തെ രോ​​ഗി​​ക​​ള്‍. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 10.45നാ​​ണ് പ​​തി​​നാ​​ലാം വാ​​ര്‍​ഡി​​നു സ​​മീ​​പം ശു​​ചി​​മു​​റി നി​​ലം​​പൊ​​ത്തി ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​നി ബി​​ന്ദു മ​​രി​​ച്ച​​ത്.

ആ ​​വാ​​ര്‍​ഡി​​ല്‍​നി​​ന്ന് മ​​റ്റ് വാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്ക് മാ​​റ്റി​​യ രോ​ഗി​ക​ളു​ടെ ആ​​ശ​​ങ്ക ഇ​പ്പോ​ഴും വി​ട്ടു​മാ​​റി​​യി​​ട്ടി​​ല്ല. ​സം​​ഭ​​വ​​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് അ​​വി​​ടെ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന എ​​റ​​ണാ​​കു​​ളം എ​​ള​​ക്ക​​ര സ്വ​​ദേ​​ശി സ​​ജു​​കു​​മാ​​റും ഭാ​​ര്യ ഷൈ​​ല​​ജ​​യും.

സ​​ജു​​വി​​ന് പ്ര​​മേ​​ഹം​ കൂ​​ടി കാ​​ൽപ്പാ​​ദം പ​​ഴു​​ത്ത​​തി​​നെ​ത്തു​​ട​​ര്‍​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​നാ​​ണ് ഇ​​വ​​രെ അ​​ഡ്മി​​റ്റ് ചെ​​യ്ത​​ത്. സ​​ജു​​വി​​ന് ശു​​ചി​​മു​​റി​​ക്ക് സ​​മീ​​പ​​മാ​​ണ് ക​​ട്ടി​​ല്‍ കി​​ട്ടി​​യ​​ത്. ഇ​​വ​​ര്‍ കി​​ട​​ക്ക​​യി​​ലി​​രി​​ക്കു​​മ്പോ​​ഴാ​​ണു കെ​​ട്ടി​​ടം ഇ​​ടി​​ഞ്ഞു​വീ​​ണ​​ത്. ക​​ല്ലു​​ക​​ള്‍ ഇ​​ള​​കി താ​​ഴേ​​ക്ക് വീ​​ഴു​​ന്ന​​ത് ക​​ണ്ട​​പ്പോ​​ള്‍ ഭ​​യ​​ന്നു​പോ​​യി. വാ​​ര്‍​ഡി​​ലു​​ള്ള എ​​ല്ലാ​​വ​​രും നി​​ല​​വി​​ളി​​ച്ചോ​​ടാ​​ന്‍ തു​​ട​​ങ്ങി. എ​​ന്തുചെ​​യ്യ​​ണ​​മെ​​ന്ന​റി​​യാ​​തെ കു​​ഴ​​യു​​മ്പോ​​ഴാ​​ണ് തൊ​​ട്ട​​ടു​​ത്ത് ത​​ന്നെ മ​​റ്റൊ​​രാ​​ള്‍ ഇ​​ട്ടി​​ട്ടു പോ​​യ സ്ട്രെ​ച്ച​ര്‍ ക​​ണ്ട​​ത്. ഒ​​രു ബ​​ന്ധു​​വി​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ സ​​ജു​​വി​​നെ സ്ട്രെ​ച്ച​​റി​​ല്‍ കി​​ട​​ത്തി ത​​ള്ളി​​ക്കൊ​​ണ്ട് ഓ​​ടു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് ഷൈ​​ല​​ജ പ​​റ​​ഞ്ഞു.

ഇ​​തി​​നി​​ടെ സ​​ജു​​വി​​ന്‍റെ കാ​​ലി​​ലെ മു​​റ​​വി​​ന് പ​​രി​​ക്ക് പ​​റ്റി ചോ​​ര പൊ​​ട്ടി​​യൊ​​ലി​​ക്കാ​​ന്‍ തു​​ട​​ങ്ങി. പി​​ന്നീ​​ട് ഡ്ര​​സ് ചെ​​യ്താ​​ണു പ​​രി​​ഹ​​രി​​ച്ച​​ത്. ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ള്‍​ക്ക് മു​​മ്പ് സ​​ജു​​വി​​നെ ബാ​​ത്ത്റൂ​​മി​​ല്‍ കൊ​​ണ്ടു​​പോ​​കാ​​ന്‍ ഷൈ​​ല​​ജ ഈ ​മു​​റി​​യി​​ല്‍ ക​​യ​​റി വീ​​ല്‍ചെ​​യ​​ര്‍ എ​​ടു​​ത്താ​​ണ്.
വീ​​ല്‍ ചെ​​യ​​ര്‍ തി​​രി​​ച്ചു കൊ​​ണ്ടി​​ട്ട് അ​​ധി​​കം താ​​മ​​സി​​ക്കാ​തെ ആ ​​മു​​റി വീ​​ഴു​​ന്ന​​താ​​ണു ക​​ണ്ട​​ത്.