ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി​യി​ൽ കു​ളി​ക്ക​ട​വ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Friday, July 4, 2025 11:41 PM IST
ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 2017ല്‍ ​മീ​ന​ച്ചി​ലാ​റ്റി​ല്‍ ക​ടു​വാ​മൂ​ഴി​യി​ല്‍ പ​ണി​ത കു​ളി​ക്ക​ട​വ് ന​ശി​പ്പി​ച്ചതായും ഭൂ​മി സ്വ​കാ​ര്യവ്യ​ക്തി കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും നാ​ട്ടു​കാ​ര്‍ റ​വ​ന്യു​മ​ന്ത്രി, മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

2017ലാ​ണ് അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി ക​ടു​വാ​മൂ​ഴി മ​സ്ജി​ദ് നൂ​റി​നു സ​മീ​പം ഹൈ​ടെ​ക് കു​ളി​ക്ക​ട​വ് പ​ണി​ത​ത്. നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ളി​ക്ക​ട​വ് എ​താ​നും മാ​സം മു​മ്പാ​ണ് സ്വ​കാ​ര്യവ്യ​ക്തി കൈ​യേ​റി ന​ശി​പ്പി​ച്ച് സ്ഥ​ലം സ്വ​ന്ത​മാ​ക്കി​യ​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ശി​ലാ​ഫ​ല​ക​വും ന​ശി​പ്പി​ച്ചു.കുളി​ക്ക​ട​വ് പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നും ഇതു കൈ​യേ​റി ന​ശി​പ്പി​ച്ച വ്യ​ക്തി​ക്കെ​തി​രേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.