കരുവാരകുണ്ട്: "ജൂലൈ അഞ്ച്-കഥാകാരൻ ബഷീർ ദിന'ത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കോർത്തിണക്കി കരുവാരകുണ്ട് പുന്നക്കാട് ജിഎൽപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഒരുക്കിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ബഷീറിനെ കൂടാതെ ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ, കദീജ, മജീദ്, സുഹ്റ, സാറാമ്മ, കേശവൻ നായർ, ആനവാരി രാമൻനായർ, സൈനബ, ഒറ്റക്കണ്ണൻ പോക്കർ തുടങ്ങിയവരാണ് കുട്ടികളുടെ മുന്നിലെത്തിയത്.
കൂടാതെ ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള ശില്പശാല, ചിത്രരചന, തുടങ്ങിയവയും നടന്നു. പ്രധാനാധ്യാപിക കെ.പി. രാജശ്രീ, എം. രാധാകൃഷ്ണൻ, പി. റിൻഷിന, കെ. ശ്രീജയ, കെ. ജയശ്രീ, പി.എം ആര്യ, നസ്ബിയ തുടങ്ങിയവർ നേതൃത്വം നൽകി.