വി​ദ്യാ​ർ​ഥി​യു​ടെ മു​ങ്ങി​മ​ര​ണം: ത​ക​ർ​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ
Thursday, July 3, 2025 5:09 AM IST
എ​ട​ക്ക​ര: ചെ​ന്നൈ താ​ന്പാ​ര​ത്തെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ പോ​ത്തു​ക​ൽ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ മു​ങ്ങി​മ​ര​ണം നാ​ടി​ന്‍റെ തേ​ങ്ങ​ലാ​യി. ത​ക​ർ​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ വാ​നേ​ള​മു​യ​ർ​ന്ന പ്ര​തീ​ക്ഷ​ക​ളാ​ണ്.

പൂ​ള​പ്പാ​ടം ക​രി​പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്‍റെ​യും നു​സ്റ​ത്തി​ന്‍റെ​യും ര​ണ്ട് മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​യ മു​ഹ​മ്മ​ദ് അ​ഷ്മി​ൽ (20) ആ​ണ് കാ​ഞ്ചീ​പു​രം താ​ന്പാ​ര​ത്ത് ക​ര​ങ്ക​ൽ ക്വാ​റി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ച​ത്.

പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട്ടു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് കോ​ഴ​സി​ന് ചേ​ർ​ന്ന അ​ഷ്മി​ൽ ആ​റ് മാ​സ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ന്‍റേ​ണ്‍​ഷി​പ്പ് ല​ഭി​ച്ച​ത്.

ചെ​ന്നൈ​യി​ലെ​ത്തി​യി​ട്ട് ര​ണ്ട് മാ​സം ആ​കു​ന്ന​തേ​യു​ള്ളൂ. ചൊ​വാ​ഴ്ച വൈ​കി​ട്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഷ്മി​ൽ ക്വാ​റി​യി​ൽ മു​ങ്ങി​ത്താ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​നാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് അ​ഷ്മി​ലി​ന്‍റെ കു​ടും​ബം നി​ല​ന്പൂ​രി​ൽ നി​ന്ന് പോ​ത്തു​ക​ൽ പൂ​ള​പ്പാ​ട​ത്ത് എ​ത്തു​ന്ന​ത്.

ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​ന് ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​ഷ്മി​ലും കു​ടും​ബ​വും. അ​ഷ്മി​ലി​ന്‍റെ പി​താ​വാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്ന അ​ഷ്മി​ലി​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ട് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണ്.