ക​രു​വാ​ര​കു​ണ്ട് കൃ​ഷി​ഭ​വ​ൻ ഞാ​റ്റു​വേ​ല​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു
Friday, July 4, 2025 5:32 AM IST
ക​രു​വാ​ര​കു​ണ്ട്: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ​യും ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ പ​രി​സ​ര​ത്ത് ഞാ​റ്റു​വേ​ല​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്കാ​യി ബ​ട്ട​ർ, അ​ബി​യു, പേ​ര, മാ​വ്, പ്ലാ​വ് തു​ട​ങ്ങി​യ വി​വി​ധ ഇ​നം ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ​യും ഗ്രാ​മ്പു, കു​റ്റി​ക്കു​രു​മു​ള​ക്, ഗം​ഗാ​ബോ​ണ്ടം തെ​ങ്ങ് തു​ട​ങ്ങി​യ തൈ​ക​ളു​ടെ​യും ജൈ​വ​വ​ള പാ​ക്ക​റ്റു​ക​ളു​ടെ​യും വി​പ​ണ​നം ന​ട​ന്നു.

ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ ഞാ​റ്റു​വേ​ല​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ. ​ആ​ഫി​യ, വി. ​മു​ന​വ്വി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നോ​ബി​ൾ. പി. ​ഏ​ലി​യാ​സ്, കെ. ​ഷൈ​ല​ജ, ദേ​വ​കി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.