തെ​ങ്ങ് ക​യ​റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, July 2, 2025 10:18 PM IST
മ​ഞ്ചേ​രി: തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തൃ​ക്ക​ല​ങ്ങോ​ട് 32-ൽ ​കു​റ്റി​പ്പു​ളി​യ​ൻ ശി​വ​ശ​ങ്ക​ര​ൻ (67) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 15നാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​വ​ശ​ങ്ക​ര​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഇ​ന്ന​ലെ വൈ​കീ​ട്ട് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ : സു​ജാ​ത. മ​ക്ക​ൾ : അ​ഖി​ൽ, അ​മൃ​ത, അ​ർ​ജു​ൻ, അ​ശ്വി​ൻ. മ​രു​മ​ക്ക​ൾ : വി​ജീ​ഷ്, സു​ബി​ഷ, ആ​ര്യ വേ​ണു​ഗോ​പാ​ൽ.