രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി
Friday, July 4, 2025 5:40 AM IST
നി​ല​മ്പൂ​ർ: അ​ടു​ക്ക​ള​യി​ൽ ക​യ​റി കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ധ​ൻ സി.​ടി.​അ​ബ്ദു​ൾ അ​സീ​സ്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം ന​ഗ​റി​ലെ അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് 12 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല ക​ട​ന്നു​കൂ​ടി​യ​ത്. ‌

അ​ഭി​ലാ​ഷ് അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി.​കെ. മു​ഹ​സി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ധ​നാ​യ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി സി.​ടി.​അ​ബ്ദു​ൾ അ​സീ​സ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടാ​നെ​ത്തി​യ​ത്.

പി​ടി​കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യെ നി​ല​മ്പൂ​ർ വ​നം ആ​ർ​ആ​ർ​ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് രാ​ജ​വെ​മ്പാ​ല​യെ ക​യ​റ്റി വി​ടും. അ​സീ​സ് പി​ടി​കൂ​ടു​ന്ന 59-ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്.