അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ൾ ന​ട​ത്തി​പ്പ്: ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു
Thursday, July 3, 2025 5:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ​യോ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യോ അം​ഗീ​കാ​ര​മോ ഇ​ല്ലാ​തെ ന​ട​ത്തി​വ​ന്ന കാ​ന്പു​റം ബു​സ്താ​നു​ൽ ഉ​ലൂം സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ലേ​ക്ക് ഉ​ട​ൻ മാ​റ്റി ചേ​ർ​ക്കു​ന്ന​തി​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​യി​ലെ കാ​ന്പു​റം എ​എം​എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​ർ ന​ൽ​കി​യ റി​ട്ട ഹ​ര​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല വി​ധി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മു​ൻ​കാ​ല ഉ​ത്ത​ര​വു​ക​ൾ മാ​നി​ക്കാ​തെ നി​യ​മം​ലം​ഘി​ച്ച​തി​ന് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 10000 രൂ​പ വീ​തം അ​ധി​ക​പ്പി​ഴ​യും ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ലീ​സ് സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ട​ക്കാ​ല വി​ധി ഉ​ട​ൻ ന​ട​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ കോ​ട​തി കേ​സ് ജൂ​ലൈ 14 ലേ​ക്ക് മാ​റ്റി​വ​ച്ചു.