യു​ഡി​എ​ഫ് വ​ന്നാ​ൽ ഓ​രാ​ടം​പാ​ലം- മാ​ന​ത്ത്മം​ഗ​ലം ബൈ​പ്പാ​സി​ന് ആ​ദ്യ​പ​രി​ഗ​ണ​ന​യെ​ന്ന് എം​എ​ൽ​എ
Thursday, July 3, 2025 5:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ഓ​രാ​ടം​പാ​ലം- മാ​ന​ത്ത്മം​ഗ​ലം ബൈ​പ്പാ​സി​ന് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. ദേ​ശീ​യ​പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റ​ത്തെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വ​ണ്‍​വേ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ.

ഒ​ന്പ​ത് വ​ർ​ഷ​മാ​യി ഭ​ര​ണം കൈ​യാ​ളു​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ ഈ ​ബൈ​പ്പാ​സി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ൽ ഈ ​സ​മ​യ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​ന്തി​നാ​ണ് മു​റ​വി​ളി കൂ​ട്ടു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ട് താ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഓ​രാ​ടം​പാ​ലം- മാ​ന​ത്ത്മം​ഗ​ലം ബൈ​പ്പാ​സ് വി​ഷ​യം നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റി​യാ​സ് നേ​രി​ട്ടെ​ത്തി ഇ​ക്കാ​ര്യം വി​ല​യി​രു​ത്തി​യ​താ​ണെ​ന്നും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് മാ​ന​ത്ത്മം​ഗ​ലം ബൈ​പ്പാ​സ് പ​ദ്ധ​തി മാ​റ്റി​വ​യ്ക്കു​വാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​ഞ്ഞ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലൂ​ടെ വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​ഴു​ക്കു​ചാ​ൽ പ്ര​വൃ​ത്തി​ക​ൾ അ​വ​താ​ള​ത്തി​ലാ​ണ്. അ​ഴു​ക്കു​ചാ​ൽ സം​വി​ധാ​ന​മി​ല്ലാ​തെ ക​ട്ട വി​രി​ച്ച​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന​നാ​ണ് ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്ന​ത്.

മേ​ൽ​പ്പാ​ലം റോ​ഡി​ന്‍റെ ടാ​റിം​ഗ് കൂ​ടി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​തേ​ക്കു​റി​ച്ച് ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ശ കോം​പ്ല​ക്സ് ജം​ഗ്ഷ​ൻ മു​ത​ൽ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​ട​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.