മങ്കട: മങ്കട ആശുപത്രി വികസനത്തിന് ഏഴുകോടി അനുവദിച്ച് സർക്കാർ. 1961ൽ ആരംഭിച്ച മങ്കട ഗവൺമെന്റ് ആശുപത്രി ഇപ്പോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ്. കാലപ്പഴക്കം മൂലം എട്ടു കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, മൂർക്കനാട്, അങ്ങാടിപ്പുറം,
പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾ (നാല് എഫ് എച്ച്സി, രണ്ട് സിഎച്ച്സി, രണ്ട് പിഎച്ച്സി) ഉൾപ്പെട്ട മങ്കട ഹെൽത്ത് ബ്ലോക്കിന്റെ ആസ്ഥാനം കൂടിയാണ് മങ്കട സിഎച്ച്സി.
ആശുപത്രി വികസനത്തിന്റെ ഭാഗമായി മൂന്നുനില കെട്ടിടം, ലിഫ്റ്റ്, പീഡിയാട്രിക് ഒപി, ഐപി, ഗൈനക്കോളജി ഒപി, ഐ പി, ലേബർ റൂം, ഓപറേഷൻ തിയേറ്റർ, മാമോഗ്രാം ഉപകരണങ്ങൾ, എക്സ്-റേ മെഷീൻ, സ്കാനിംഗ് മെഷീൻ, ആംബുലൻസ് വാഹനം, ചുറ്റുമതിൽ എന്നിവ നടപ്പാക്കുന്നതിനാണ് ഫണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്.