സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മം വ​ർ​ധി​ക്കു​ന്നു: എം​എ​ൽ​എ
Thursday, July 3, 2025 5:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും സ്ത്രീ​ക​ളു​ടെ സ്വൈ​ര്യ ജീ​വി​തം പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി​യെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ.

പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം വ​നി​താ ലീ​ഗ് സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ല​ക്ക​യ​റ്റം കു​ടും​ബ ബ​ജ​റ്റു​ക​ളെ ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പോ​ലും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ല.

കോ​ർ​പ്പ​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. മൈ​മൂ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​ഖ ക​രി​ന്പ,

മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​സ​ലാം, ജ​മീ​ല മേ​ലാ​റ്റൂ​ർ, റ​സി​യ വെ​ട്ട​ത്തൂ​ർ, റം​ല മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​സ്എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ബീ​ൽ കു​ന്പ​ളാം​കു​ഴി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.