ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Saturday, July 5, 2025 5:36 AM IST
എ​ട​ക്ക​ര: ല​ഹ​രി​ക്കെ​തി​രേ അ​ണി​നി​ര​ക്കാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മ​യി ദീ​പ​ശി​ഖാ പ്ര​യാ​ണം, കു​ട്ടി​ക​ളു​ടെ കൂ​ട്ട​യോ​ട്ടം, ഫ്ളാ​ഷ് മോ​ബ്, ല​ഹ​രി​ക്കെ​തി​രേ കൈ ​പ​തി​പ്പി​ക്ക​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ സ​ജി ആ​ന്‍റ​ണി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പി​ക അ​ല ജോ​സ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.

ല​ഹ​രി വി​രു​ദ്ധ ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ചെ​ടി​ത്തൈ​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കി​യ​ത്. ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ലി​ൻ​ഡ ലൂ​യി​സ്, അ​മ​ല മ​രി​യ, അ​ല ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.