കാ​സ​ര്‍​ഗോ​ട്ടെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം
Saturday, July 5, 2025 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ലെ റെ​യി​ല്‍ യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത സം​ബ​ന്ധി​ച്ചും അ​തി​ല്‍ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ചും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ശാ​ന്ത്കു​മാ​ര്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ അ​ഡി​ഷ​ണ​ല്‍ ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ എം. ​ജ​യ​കൃ​ഷ്ണ​ന് നി​വേ​ദ​നം ന​ല്‍​കി.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വൈ​കു​ന്നേ​രം മു​ത​ല്‍ പാ​തി​രാ​ത്രി വ​രെ കാ​സ​ര്‍​ഗോ​ട്ടേ​ക്കും തി​രി​ച്ചും പ്ര​തി​ദി​ന ഹൃ​സ്വ ദൂ​ര​വ​ണ്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തും ഈ ​ഭാ​ഗ​ത്തു​ള്ള സ്റ്റേ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത, സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​ഭാ​വ പൂ​ര്‍​ണ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളു​മെ​ന്നു എ​ഡി​ആ​ര്‍​എം പ്ര​തി​ക​രി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വെ​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ റെ​യി​ല്‍​വേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി റ​യി​ല്‍​വേ സോ​ണ്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് മെ​യി​ല്‍ അ​യ​ച്ചി​ട്ടു​ണ്ട്.