ക​ലി​യ​ട​ങ്ങാ​തെ ക​ട​ൽ; അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യും ത​ക​ർ​ന്നു
Thursday, July 3, 2025 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്ത് രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റ​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ​നി​ന്ന കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യും ഒ​ടു​വി​ൽ ക​ട​ലി​ലേ​ക്ക് മ​റി​ഞ്ഞു. അ​ടു​ത്തു​ള്ള ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ കെ​ട്ടി​ട​വും റോ​ഡും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഒ​രു വ​ർ​ഷം മു​മ്പ് പ​ഞ്ചാ​യ​ത്ത് അ​ഞ്ച​ര​ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് കോ​ൺ​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ച​ത്.

ഇ​ത് ത​ക​ർ​ന്ന​തി​നു പി​ന്നാ​ലെ തീ​ര​ദേ​ശ​ത്തേ​ക്കു​ള്ള ടാ​ർ റോ​ഡി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും ക​ട​ലെ​ടു​ത്തു.

ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ൾ മ​ണ​ൽ വാ​രി​യെ​ടു​ത്ത​തോ​ടെ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ അ​ടി​ത്ത​റ പോ​ലും പു​റ​ത്തു​കാ​ണാ​വു​ന്ന വി​ധ​ത്തി​ലാ​യ​താ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

മ​ഴ ഇ​നി​യും ശ​ക്തി​പ്രാ​പി​ച്ചാ​ൽ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ കെ​ട്ടി​ട​വും ഭീ​ഷ​ണി​യി​ലാ​കും. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​വി​ടേ​ക്കു​ള്ള വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.