പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ക​ന്നു​കാ​ലി​ശ​ല്യം; ക​ര്‍​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ഗ​ര​സ​ഭ
Friday, July 4, 2025 6:58 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന്നു​കാ​ലി​ക​ള്‍ അ​ല​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ.

ക​ന്നു​കാ​ലി​ക​ളെ അ​താ​ത് ഉ​ട​മ​സ്ഥ​ര്‍ കെ​ട്ടി പ​രി​പാ​ലി​ക്കാ​ത്ത പ​ക്ഷം ഉ​ട​മ​സ്ഥ​ര്‍​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കു​ക​യും പി​ടി​ച്ചെ​ടു​ത്ത ക​ന്നു​കാ​ലി​ക​ളെ ലേ​ലം ചെ​യ്തു വി​ല്‍​ക്കു​ക​യും അ​തി​നു വ​രു​ന്ന ചെ​ല​വു​ക​ള്‍ ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ക​യും ചെ​യ്യും.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം അ​ഴി​ച്ചു​വി​ടു​ന്ന ക​ന്നു​കാ​ലി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും യാ​ത്രി​ക​ര്‍​ക്കും ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.