കീ​രാ​ന്‍​പാ​ടി ന​ട​പ്പാ​ലം തു​റ​ന്നു
Friday, July 4, 2025 6:58 AM IST
കോ​ടോം: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കീ​രാ​ന്‍​പാ​ടി​യി​ല്‍ നി​ര്‍​മി​ച്ച ന​ട​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശൈ​ല​ജ, ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍, ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ജി. ബി​ജു​കു​മാ​ര്‍, ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എ​ന്‍. ബി​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ര​ജ​നി കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും എ​ന്‍. മ​ധു ന​ന്ദി​യും പ​റ​ഞ്ഞു.