ജോ​സ് കൊ​ട്ടാ​ര​ത്തി​ലി​ന് ആ​ദ​രം
Thursday, July 3, 2025 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ഠ​ന​വും പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ന​ല്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​ക്കൊ​ണ്ട് സേ​വ​ന​മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ജീ​വോ​ദ​യ ബ​ഡ്സ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ജോ​സ് കൊ​ട്ടാ​ര​ത്തി​ലി​ന് ഡി​ഫ​റ​ന്‍റ്‌​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗി​ന്‍റെ (ഡി​എ​പി​എ​ൽ) ആ​ദ​രം.

കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ലീം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എം.​പി. ജാ​ഫ​ർ ജോ​സ് കൊ​ട്ടാ​ര​ത്തി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

എം​ബി​എം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ.​എം.​ആ​ർ. ന​മ്പ്യാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് അ​സ്ലം, പെ​രി​യ മ​ഹാ​ത്മ ബ​ഡ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ പേ​രൂ​ർ, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് നേ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ലു​ർ റ​ഹ്മാ​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.