ലൈ​സ​ന്‍​സില്ലാ​ത്ത പ​ന്നി​ഫാ​മി​നെ​തി​രേന​ട​പ​ടി
Thursday, July 3, 2025 1:13 AM IST
മ​ഞ്ചേ​ശ്വ​രം: വോ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ ബേ​ക്ക​റി-​തൗ​ടു​ഗോ​ളി പ്ര​ധാ​ന റോ​ഡ​രി​കി​ലെ ജം​ഗ​ള​യി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പ​ന്നി​ഫാ​മി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

500 ല​ധി​കം പ​ന്നി​ക​ളെ വ​ള​ര്‍​ത്തു​ന്ന ഫാ​മി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഫാം ​ഉ​ട​മ​യു​ടെ സ്ഥ​ല​ത്ത് ത​ന്നെ തു​റ​സാ​യ കു​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ക​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പു​ര​യി​ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന അ​രു​വി​യി​ലേ​ക്കും ഫാ​മി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​നം ഒ​ഴു​കി​യെ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വി​ടെ സ്ഥാ​പി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. പ​രി​സ​ര​ത്തു​ള്ള​വ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും എ​ത്ര​യും വേ​ഗം നി​ല​വി​ലു​ള്ള പ​ന്നി​ക​ളെ ഷി​ഫ്റ്റ് ചെ​യ്യു​ന്ന​തി​നും ശാ​സ്ത്രീ​യ​മാ​യും ലൈ​സ​ന്‍​സോ​ടു​കൂ​ടി​യും മാ​ത്രം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും ലം​ഘ​ന​ത്തി​ന് കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് 219 കെ ​പ്ര​കാ​രം 25,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.