എ​യിം​സി​ന് മ​റ്റേ​തു ജി​ല്ല​യേക്കാ​ളും അ​ർ​ഹ​ത കാ​സ​ർ​ഗോ​ഡിന്: ദ​യാ​ബാ​യി
Thursday, July 3, 2025 1:13 AM IST
രാ​ജ​പു​രം: കേ​ര​ള​ത്തി​ൽ എ​യിം​സി​ന് ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള ജി​ല്ല കാ​സ​ർ​ഗോ​ഡ് ആ​ണെ​ന്നും മ​റ്റേ​തു ജി​ല്ല​യെ​ക്കാ​ളും ചി​കി​ത്സ അ​പ​ര്യാ​പ്ത​ത ഉ​ള്ള​ത് എ​വി​ടെ​യാ​ണെ​ന്നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്ക​വേ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത​താ​ണ്.ഗു​രു​ത​ര​മാ​യ ചി​കി​ത്സാ​പി​ഴ​വു​ക​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത് ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ല​മാ​ണ്.

കാ​സ​ർ​ഗോ​ഡ് അ​നു​വ​ദി​ക്ക​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ പ​റ്റി​യ​ത​ല്ല. ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ അ​വി​ടെ​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ലാ​യി ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യി വ​രു​ന്നു.

പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, സ​മൂ​ഹ​ത്തി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് പൂ​ർ​ണ ബോ​ധ​വാ​ന്മാ​രാ​ക​ണം.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ന്ന​തി​ന് ഉ​പോ​ൽ​ബ​ല​കം ആ​കു​ന്ന രീ​തി​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സി​ല​ബ​സ് പൊ​ളി​ച്ചെ​ഴു​ത​ണം.

സോ​ഷ്യ​ൽ വ​ർ​ക്ക് കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജീ​വി​ത​മാ​റ്റ​ത്തെ​ക്കു​റി​ച്ച് സ്പ​ർ​ശി​ക്കാ​ത്ത സി​ല​ബ​സ് ക​ണ്ട് ദുഃ​ഖി​ത​യാ​യി കോ​ഴ്സ് പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച അ​നു​ഭ​വ​വും പി​ന്നീ​ട് പ്ര​സ്തു​ത കോ​ള​ജ് ത​ന്നെ സി​ല​ബ​സ് പൊ​ളി​ച്ചെ​ഴു​തി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തും ദ​യാ​ബാ​യി ഓ​ർ​മി​ച്ചെ​ടു​ത്തു.