മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​ള്ള​രി​ക്കു​ണ്ടി​ൽ ആ​രം​ഭി​ക്ക​ണം
Thursday, July 3, 2025 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​നു​വ​ദി​ച്ച മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വെ​ള​ള​രി​ക്കു​ണ്ട് ടൗ​ണി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​മ​സ് കാ​നാ​ട്ട്, മാ​യ രാ​ജേ​ഷ്, വി​ജ​യ​ൻ കോ​ട്ട​യ്ക്ക​ൽ, പി.​എം. ബേ​ബി, സാം ​സെ​ബാ​സ്റ്റ്യ​ൻ, കു​സു​മം ബി​നോ​യി, ഷോ​ണി എം. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ക​ല്ല​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​വി. ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.