അമ്പലത്തറ: അനാഥരില്ലാത്ത ഭാരതം, ആശ്രയ-ഗാന്ധിദർശൻ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനമനസാക്ഷി ഉണർത്തുന്നതിനായി അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ സമൂഹ ഉപവാസം നടത്തി.
ഫാ. ക്രിസ്റ്റി കപൂച്ചിൻ ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് അനിത മേരി അധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
പ്രഫ.ടി.എം. സുരേന്ദ്രനാഥ്, സുകുമാരൻ പെരിയച്ചൂർ, തോമസ് രാജപുരം, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, ശ്രീധരൻ നമ്പ്യാർ നീലേശ്വരം, കുമാരൻ വൈദ്യർ മടിക്കൈ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രഭാകരൻ കരിച്ചേരി, രാധാകൃഷ്ണൻ, രാജൻ കെ. പൊയിനാച്ചി, പീയുസ് പറയിടം, മുഹമ്മദ് കുഞ്ഞി പട്ള, കെ.വി. രാഘവൻ, സ്കറിയ തോമസ്, കുര്യാക്കോസ് പുത്തൻപറമ്പിൽ, ശശി തോമസ് പടന്നക്കാട്, പി.വി. ജയരാജ്, ഭരതൻ പള്ളഞ്ചി എന്നിവർ പ്രസംഗിച്ചു.