പയ്യന്നൂര്‍: കേരള പൂരക്കളി അക്കാദമി 2024 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നീലേശ്വരം കരിന്തളം സ്വദേശി അണ്ടോള്‍ ബാലകൃഷ്ണ പണിക്കര്‍ക്ക്. ചാത്തമത്ത് എം.വി. കുഞ്ഞിരാമന് പണിക്കര്‍ക്കാണ് ഫെലോഷിപ്പ്. 23 പേര്‍ക്ക് പൂരക്കളി-മറത്തുകളി അവാര്‍ഡുകള്‍. അവാര്‍ഡിനായി പരിഗണിച്ച 80 അപേക്ഷകളില്‍നിന്നാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്.
പയ്യന്നൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ടി.ഐ. മധുസൂദനൻ എംഎല്‍എ ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. പൂരക്കളി-മറത്തുകളി രംഗത്ത് ഏഴുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അണ്ടോള്‍ ബാലകൃഷ്ണന് പണിക്കര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള പൂരക്കളി അക്കാദമിയുടെ ഫെലോഷിപ്പ് എന്നിവ നേരത്തെ ലഭിച്ചിട്ടുണ്ട്. പൂരക്കളി- മറത്തുകളി രംഗത്ത് 55 വര്‍ഷത്തെ സജീവതയും പൂരക്കളി രംഗത്തെ അംഗീകാരമായ പട്ടും വളയും ലഭിച്ചിട്ടുള്ള ചാത്തമത്ത് എം.വി. കുഞ്ഞിരാമന് പണിക്കര്‍ക്കാണ് ഫെലോഷിപ്പ് ലഭിച്ചത്.
അവാര്‍ഡ് ലഭിച്ചവര്‍: പുറക്കുന്നിലെ നാണിയില്‍ കുഞ്ഞിക്കണ്ണന്, അന്നൂര്‍ പടിഞ്ഞാറേക്കരയിലെ പുതിയ പുരയില്‍ രാഘവന്, തൃക്കരിപ്പൂര്‍ തങ്കയത്തെ പനക്കീല്‍ കണ്ണന്, കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ കിഴക്കേപുരയില്‍ അമ്പു, ഉപ്പിലക്കൈ മോനാച്ചയിലെ എം.വി. ശശീന്ദ്രന്, തൃക്കരിപ്പൂര്‍ ഒളവറയിലെ കെ.വി. കൃഷ്ണന്, അടോട്ട് സ്വദേശി നാരായണന് വെളിച്ചപ്പാടന്‍, കാഞ്ഞങ്ങാട് സൗത്തിലെ കെ. ബാലന്, ചെറുവത്തൂര്‍ മടിക്കുന്നിലെ പി.പി. നാരായണന്, നീലേശ്വരം പാലായിയിലെ സി.സി. നാരായണന്, കരിവെള്ളൂര്‍ നോര്‍ത്ത് മണക്കാട് സ്വദേശി ടി.ടി.വി. കുഞ്ഞികൃഷ്ണന്, പഴയങ്ങാടി വയലപ്രയിലെ വൈക്കത്ത് രാഘവന്, കാനായി തോട്ടംകടവിലെ തുരുത്തിപ്പള്ളി രാമദാസന് പണിക്കര്‍, തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍, ചെറുവത്തൂര്‍ കാരിയിലെ എന്‍. കുഞ്ഞിക്കണ്ണന്, കയ്യൂര്‍ പലോത്ത് സ്വദേശി കെ. അമ്പാടിക്കുഞ്ഞി, ചെറുവത്തൂര്‍ പിലിക്കോട് സ്വദേശി ടി.വി. കൃഷ്ണന്, കുഞ്ഞിമംഗലത്തെ തായമ്പത്ത് ഗോവിന്ദന്, വെള്ളൂരിലെ എം.വി. കരുണാകരന്, കാസര്‍ഗോഡ് ഹരിപുരത്തെ കയയില്‍ മുത്തുപ്പണിക്കര്, പരിയാരം കോരന്‍പീടികയിലെ എന്‍. ജനാര്ദനന്, കാസര്‍ഗോഡ് കാറഡുക്കയിലെ കൊണല ഹൗസില്‍ കൃഷ്ണന് പണിക്കര്‍, കല്യോട്ട് പെരിയയിലെ കല്യോട്ട് നാരായണന് പണിക്കര്‍ എന്നിവരാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍.
ഓഗസ്റ്റ് ആദ്യവാരം അവാര്‍ഡ് സമര്‍പ്പണം നടക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത അക്കാദമി ചെയര്മാന് കെ. കുഞ്ഞിരാമന്, സെക്രട്ടറി വി.പി. മോഹനന്, എ.വി. അജയകുമാര്‍, വിപിന്‍ പണിക്കര്‍, സന്തോഷ് പാലായി എന്നിവര്‍ അറിയിച്ചു.