തലശേരി: ഭാരതത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ച വിശുദ്ധ തോമാശ്ലീഹായുടെ ഓർമതിരുനാൾ ദിനമായ ഇന്നലെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി സഭാ ദിനാചരണം നടത്തി.ചെമ്പേരി, ചെറുപുഴ, തളിപ്പറമ്പ്, എടൂർ, പേരാവൂർ, മേരിഗിരി, ചെമ്പൻതൊട്ടി, കുന്നോത്ത്, പൈസക്കരി, നെല്ലിക്കാംപൊയിൽ, മണിക്കടവ്, വായാട്ടുപറമ്പ്, ആലക്കോട്, തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാസർഗോഡ്, കാഞ്ഞങ്ങാട് മേഖലകളിലെ 200 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത ഭാരവാഹികളുടെയും ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെയും പ്രവർത്തകരുടെയും സമുദായാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് സഭാദിനാചരണ പരിപാടികൾ നടത്തിയത്.