ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​ര​വു​മാ​യി സൈ​ക്കി​ൾ റൈ​ഡ്
Thursday, July 3, 2025 1:13 AM IST
തൃ​ക്ക​രി​പ്പൂ​ർ: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ആ​തു​ര സേ​വ​ന രം​ഗ​ത്തെ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ച് തൃ​ക്ക​രി​പ്പൂ​ർ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി.

തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്നും നീ​ലേ​ശ്വ​രം വ​രെ​യും തി​രി​ച്ചു​മാ​യി​രു​ന്നു സൈ​ക്കി​ൾ യാ​ത്ര. വെ​ല്ലു​വി​ളി നി​റ​ഞ്ഞ തൊ​ഴി​ൽ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും യു​ദ്ധ​ങ്ങ​ളി​ലും ജീ​വ​ൻ ന​ഷ്ട​മാ​യ ഡോ​ക്ട​ർ​മാ​രെ അ​നു​സ്മ​രി​ച്ചാ​ണ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യ​ത്.

അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ദ​ര ച​ട​ങ്ങി​ൽ തൃ​ക്ക​രി​പ്പൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എം.​സി. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​ടി. അ​ബ്ദു​ൽ ജ​ലീ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സെ​ക്ര​ട്ട​റി അ​രു​ൺ നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ ഇ​ർ​ഷാ​ദ് ഇ​സ്മാ​യി​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ് കു​ഞ്ഞി​വീ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൈ​ക്കി​ൾ റൈ​ഡി​ന് റ​ഹ്‌​മാ​ൻ കാ​ങ്കോ​ൽ, സു​ബി​ൻ അ​ച്ചാം​തു​രു​ത്തി, മു​സ്ത​ഫ മാ​ത്താ​ണ്ഡ​ൻ, ബി.​സി. യാ​സി​ർ, കെ.​വി. ഷാ​ജി, എം.​സി.​ടി. സി​ഫ്‌​സീ​ർ, കാ​ർ​ത്തി​ക് രാ​ജ് എ​ടാ​ട്ടു​മ്മ​ൽ, എ.​കെ. ഷൗ​ക്ക​ത്ത​ലി, എ.​ജി. ഫാ​യി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.