അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ന​ടു​റോ​ഡി​ലെ ബാ​രി​ക്കേ​ഡു​ക​ള്‍
Thursday, July 3, 2025 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡി​ല്‍ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ന​ടു​റോ​ഡി​ല്‍ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു.

ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ന​ടു​വി​ലാ​യാ​ണ് മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ട​യ്ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഈ ​ബാ​രി​ക്കേ​ഡി​ല്‍ ത​ട്ടി അ​പ​ക​ട​ത്തി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ന​ടു​വി​ലാ​യു​ള്ള വ​ലി​യ കു​ഴി​ക​ളും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

ഈ ​വി​ഷ​യ​ത്തി​ല്‍ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ പ​തി​യാ​ന്‍ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പൊ​ലി​യാ​ണോ എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്.