ചിറ്റാരിക്കാൽ: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ പ്രതിഷേധ പ്രകടനം നടത്തി.
കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു.
ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോസ് കുത്തിയതോട്ടിൽ, മാത്യു സെബാസ്റ്റ്യൻ, ബെന്നി കോഴിക്കോട്, അഗസ്റ്റിൻ ജോസഫ്, ഡൊമിനിക്, ജോണി, ജോൺസൺ മുണ്ടമറ്റം, അയൂബ്, ജോസഫ് വാഴക്കൻ, മനോജ്, അനീഷ് എന്നിവർ നേതൃത്വം നല്കി.
രാജപുരം: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തികഞ്ഞ അനാസ്ഥ കാട്ടിയ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
പ്രതിഷേധ പരിപാടിയും മണ്ഡലം കോൺഗ്രസ് നേതൃയോഗവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, ബ്ലോക്ക് സെക്രട്ടറി വി.കെ. ബാലകൃഷ്ണൻ, വനജ ഐത്തു, ഇ.കെ. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.