ക​മ്പ​ല്ലൂ​രി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Saturday, July 5, 2025 1:02 AM IST
ക​മ്പ​ല്ലൂ​ർ: സി​ആ​ർ​സി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ ന​ടീ​ൽ ഉ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള കെ.​പി. നാ​രാ​യ​ണ​ന്‍റെ സ്ഥ​ല​ത്താ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തു​ന്ന​ത്.

ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട് ആ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. സ​തീ​ദേ​വി, കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ സി. ​അ​ജി​ത്ത്, എം. ​മ​നോ​ജ് കു​മാ​ർ, പി.​കെ. മോ​ഹ​ന​ൻ, എ.​ആ​ർ. വി​ജ​യ​കു​മാ​ർ, പി.​ഡി. വി​നോ​ദ്, കെ.​പി. ബൈ​ജു, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.