ബ്ലോ​ക്കുത​ല​ കോ​ണ്‍​ഗ്രസ് പ്ര​തി​ഷേ​ധം 8ന്
Saturday, July 5, 2025 4:55 AM IST
കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടി​ന് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കു​ം. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ളും മ​തി​യാ​യ ചി​കി​ത്സ​യും ല​ഭ്യ​മ​ല്ലെ​ന്നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ.​പൗ​ലോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ കെ.​ബാ​ബു, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, നേ​താ​ക്ക​ളാ​യ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, അ​ജ​യ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.