ജ്ഞാ​നോ​ദ​യ​യി​ല്‍ ആ​ര്‍​ട്ട് ഫെ​സ്റ്റി​വ​ല്‍
Saturday, July 5, 2025 4:21 AM IST
കാ​ല​ടി: ചെ​ങ്ങ​ല്‍ ജ്ഞാ​നോ​ദ​യ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ര്‍​ട്ട് ഫെ​സ്റ്റി​വ​ല്‍ ‘ടാ​ല​ന്‍റ് ഡ്രി​സി​ല്‍ 2025’ ന​ട​ന്‍ ഏ​ലൂ​ര്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ദ​യ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സി​നി റോ​സ്, അ​ധ്യാ​പി​ക ആ​നി തോ​മ​സ്, ആ​ര്‍​ട്‌​സ് ക്യാ​പ്റ്റ​ന്‍ മി​ത്ര​ജ രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​ജി മു​ത​ല്‍ എ​ച്ച്എ​സ്എ​സ് വ​രെ 30 ഇ​ന​ങ്ങ​ളി​ലാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.